Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rs 20 Lakh

Kottayam

സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു

ചി​റ​ക്ക​ട​വ്: വെ​ള്ളാ​ള​സ​മാ​ജം സ്‌​കൂ​ളി​ന്‍റെ തെ​ക്കു​വ​ശ​ത്ത് 20 അ​ടി ഉ​യ​ര​ത്തി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​ന് ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ അ​റി​യി​ച്ചു. ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി​യു​ടെ അം​ഗീ​കാ​രം കി​ട്ടു​ന്ന​തോ​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്‌​കൂ​ൾ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര പ്ര​ധാ​ന്യ​ത്തോ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. പൊ​ന്ന​യ്ക്ക​ൽ​ക്കു​ന്ന്-​കു​ന്നും​ഭാ​ഗം പ​ഞ്ചാ​യ​ത്ത് റോ​ഡി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സ്‌​കൂ​ളി​ന്‍റെ സ്ഥ​ല​മെ​ടു​ത്ത് വീ​തി​കൂ​ട്ടി​യി​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​യ​ര​മു​ള​ള മ​ൺ​തി​ട്ട രൂ​പ​പ്പെ​ട്ട​തും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന​തും. സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന് ക്ഷ​തം സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ന​ട​പ​ടി.

സ്‌​കൂ​ൾ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട് വി​ഹി​തം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഭി​ലാ​ഷ് ച​ന്ദ്ര​നും അ​റി​യി​ച്ചു.

ഫ​ണ്ട് അ​നു​വ​ദി​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​റി​നെ സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റ് യോ​ഗം അ​നു​മോ​ദി​ച്ചു. പ്ര​സി​ഡ​ന്‍റ് ടി.​പി. ര​വീ​ന്ദ്ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​എ​ൻ. രാ​ജ​ര​ത്‌​നം, സു​മേ​ഷ് ശ​ങ്ക​ർ പു​ഴ​യ​നാ​ൽ, പി.​പി. രാ​ജ​ൻ, ജി. ​വി​ശ്വ​നാ​ഥ​പി​ള്ള, എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ടി.​പി. സോ​മ​ൻ​പി​ള്ള, എ​ൻ.​ജി. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up